Tuesday , March 3 2026, 1:04 pm

കോഴിക്കോട് ചരക്ക് കപ്പലില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 45 മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ ചരക്ക് കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലില്‍ 22 ജീവനക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും നേവിയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കപ്പലില്‍ അപകടകരമായ രാസവസ്ഥുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ തീപിടിത്തം ഉണ്ടായപ്പോള്‍ കടലിലേക്ക് ചാടിയെന്നാണ് നാവികസേന അറിയിച്ചത്. ഇവരെ കോസ്റ്റ് ഗാര്‍ഡിന് രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Comments