അമിതഭക്ഷണം മാത്രമല്ല പ്രമേഹകാരണം . പട്ടിണിയുണ്ടാക്കുന്ന പ്രമേഹത്തെ ക്ളാസിഫൈ ചെയ്തിരിക്കുന്നത് ടൈപ്പ് 5 എന്ന പേരിൽ. പോഷകാഹാരക്കുറവ് നേരിട്ട കുഞ്ഞുങ്ങളിലാണ് ടൈപ്പ് 5 പ്രമേഹം രൂപപ്പെടുന്നത്. ശരീരം വളരുന്ന പ്രായത്തിൽ വേണ്ടത്ര പോഷണമില്ലാതെ പാൻക്രിയാസിൻ്റെ വളർച്ചയും മുരടിക്കുന്നു. അങ്ങനെ വേണ്ട അളവിലുള്ള ഇൻസുലിൻ ഉത്പാദനവും ഇല്ലാതാവുന്നു. ദരിദ്രരാജ്യങ്ങളിലാണ് ഈ രോഗാവസ്ഥ ഏറെയും . ഓട്ടോ ഇമ്മ്യൂണിറ്റിയാണ് ടൈപ്പ് 1 പ്രമേഹമുണ്ടാക്കുന്നത് . ജീവിതകാലം മഴുവൻ ഇൻസുലിൻ എടുക്കേണ്ടിവരും. ടൈപ്പ് 2 പ്രമേഹമുണ്ടാക്കുന്നത് ജീവിതശൈലി. അമിതമായ തീറ്റയും കുടിയും . ശ്രമിച്ചാൽ തിരുത്താം. പാൻക്രിയാറ്റിറ്റ്സും കാൻസറും പാൻക്രിയാസിനെ തളർത്തുമ്പോൾ ടൈപ്പ് 3 സി പ്രമേഹമുണ്ടാവുന്നു. പരിഹാര സാധ്യതകൾ പരിമിതം, അങ്ങനെയിരിക്കെയാണ് അഞ്ചാം തരം പ്രമേഹവും നിർണയിച്ചിരിക്കുന്നത്.
Comments