Thursday , June 26 2025, 4:48 pm

ഈ ട്രെയിന്‍ ഓടാന്‍ വെജിറ്റബബിള്‍ ഓയില്‍ മതി; പേര് ‘ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ്’

യു.എസിലെ അരിസോണ ലാന്‍ഡ് സ്‌കേപ്പിലൂടെ ഓടുന്ന സ്റ്റീം എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനാണ് ‘ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ്’.പേരിലെ കൗതുകം പോലെ തന്നെ ഈ ട്രെയിന്‍ ഓടുന്നതിലും കൗതുകം നിറഞ്ഞിരിക്കുന്നു. ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ് ഓടുന്നത് വെജിറ്റബബിള്‍ ഓയില്‍ ഉപയോഗിച്ചാണെന്നതാണ് ഏറ്റവും കൗതുകം നിറയുന്ന കാര്യം.

1923 ല്‍ നിര്‍മിച്ച ലോക്കോമോട്ടീവ് നമ്പര്‍ 4960 എന്ന ഈ ട്രെയിന്‍ ആദ്യകാലങ്ങളില്‍ കല്‍ക്കരിയിലാണ് ഓടിയിരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം 2008ല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം മുതല്‍ റീസൈക്കിള്‍ ചെയ്ത വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ ട്രിപ്പിലും 25000 പൗണ്ട് കാര്‍ബണ്‍ എമിഷനാണ് ഇതുവഴി കുറച്ചത്. ഇതാണ് ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസിന്റെ കഥ. ഈ ട്രെയിനിന് വറുത്ത എണ്ണയുടെ മണമാണെന്ന് പോലും ചിലര്‍ പറയുന്നുണ്ട്.

Comments