Thursday , June 26 2025, 5:16 pm

കേരളത്തില്‍ ബലിപെരുന്നാള്‍ അവധി ശനിയാഴ്ച; നാളത്തെ അവധി മാറ്റി

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.

Comments