Saturday , October 4 2025, 2:39 pm

‘ആരെയെങ്കിലും പിടിച്ച് അതിഥിയാക്കുകയാണോ വേണ്ടത്’; സ്‌കൂളിനെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്‌സോ കേസ് പ്രതി മുകേഷ് എം. നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ നടപടി തെറ്റാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വി ശിവന്‍കുട്ടി. ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞു. പ്രധാനാധ്യാപകനും അധ്യാപകര്‍ക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. ആരെയും കയറ്റി സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്തി,വിദ്യാഭ്യാസ വകപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായര്‍.

Comments