Wednesday , March 4 2026, 12:38 pm

വയനാട് മഴമഹോത്സവം: ബിടുബി മീറ്റ് ബത്തേരിയില്‍

വിനോദസഞ്ചാര വികസനം മുനിര്‍ത്തി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍
സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവത്തിന്റെ(സ്പ്ലാഷ്-2025) ഭാഗമായ ബിസിനസ് ടു ബിസിനസ് മീറ്റ്
ജൂലൈ 11,12,13 തീയതികളില്‍ ബത്തേരി സപ്ത റിസോര്‍ട്‌സ് ആന്‍ഡ് സ്പായില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ഓളം ബയേഴ്‌സും വയനാട്, കണ്ണൂര്‍, കോഴിക്കോട്, മൈസൂരു, നീലഗിരി, കൂര്‍ഗ് എന്നിവിടങ്ങളില്‍നിന്നായി 200ഓളം സെല്ലേഴ്‌സും പങ്കെടുക്കും.
ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മറ്റു ടൂറിസം അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഴമഹോത്സവത്തിന്റെ സംഘാടനം. ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ വയനാടിനെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മഴമഹോത്സവം

Comments