കൽപറ്റ: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിന് പിന്നാലെയാണ് ടുറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്.
മേയ് 23ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അനുമതി നൽകി.
ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്.
Comments