കല്പറ്റ: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കബനിഗിരിയില്‍ വീണ്ടും പുലി ആക്രമണം. ഇന്നലെ രാത്രി ജനവാസകേന്ദ്രത്തിലെത്തിയ പുലി ആടിനെ കൊന്നു. തേവര്‍ക്കാട്ട് ജോയിയുടെ രണ്ടു വയസുള്ള ആടിനെയാണ് പിടിച്ചത്. ഇതോടെ കബനിഗിരിയില്‍ വിവിധ സ്ഥലങ്ങളിലായി പുലി കൊന്ന ആടുകളുടെ എണ്ണം നാലായി.
പ്രദേശത്തെ പി.എ.ജോയിയുടെ മൂന്ന് ആടിനെയാണ് നേരത്തേ പിടിച്ചത്. നഷ്ടപരിഹാരമായി ജോയിക്ക് 75,000 രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം വനം വകുപ്പ് നല്‍കിയിരുന്നു.
കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കബനിഗിരി. പുലി സാന്നിധ്യം കബനി തീരത്തുള്ള ഈ ഗ്രാമത്തിലെ ജനങ്ങളില്‍ അലോസരം സൃഷ്ടിക്കുകയാണ്. പുലിയെ എത്രയും വേഗം പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കബനിഗിരിയില്‍ നിരീക്ഷണത്തിന് കാമറകള്‍ സ്ഥാപിച്ച വനം വകുപ്പ് പുലിയെ
പിടിക്കുന്നതിന് കൂട് വച്ചിട്ടുണ്ട്. ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്കിയ വനസേന കബനിഗിരിയില്‍ പട്രോളിംഗ്ഊര്ജിതമാക്കി.