കണ്ണൂര്‍: കനത്തമഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. താവക്കര, പടന്നപ്പാലം, കക്കാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് താവക്കരയില്‍ നിന്ന് 50ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കണ്ണൂര്‍ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പഴശ്ശി ഡാമിന്റെ 16ല്‍ 14 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. അതേസമയം, കനത്ത മഴയില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
DeToor reflective wanderings…