Thursday , June 26 2025, 5:05 pm

കനത്തമഴ; കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. രാവിലെ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കുറ്റ്യാടി പുഴക്ക് സമീപമുള്ളവര്‍ ജാഗ്രത പുലര്‍ത്തെണമെന്നും പുഴയില്‍ ആരും ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Comments