Friday , June 27 2025, 2:08 am

നെറ്റ് വേണ്ട, ആയുസ് കൂട്ടാം

ദിവസം മഴുവൻ മൊബൈൽ ഫോൺ, ഇൻ്റർനെറ്റ് സെർച്ച്, സ്ക്രോളിങ്. ഇതിനോടൊക്കെ നോ പറഞ്ഞാൽ ആയുസ് കൂട്ടാം. ആരോഗ്യം നേടാം. ഗവേഷണം നടന്നത് അമേരിക്കയിലും കാനഡയിലും. വയസ്സിൽ മുപ്പതുകളുടെ തുടക്കത്തിലുള്ളവർ ഗവേഷണത്തിൽ സഹകരിച്ചു. നെറ്റില്ലാത്ത രണ്ടാഴ്ച. മൂഡ് മാറി. ചെയ്യുന്ന കാര്യങ്ങളിൽ മനസ് ഉറപ്പിക്കാനുള്ള ശേഷി കൂടി. മാനസികാരോഗ്യവും മുന്നോട്ടായി. 10 വർഷം പിന്നിലുണ്ടായിരുന്ന മാനസികാരോഗ്യം വീണ്ടെടുത്തു. ഉറക്കത്തിൻ്റെ ക്വാളിറ്റി കൂടി. 17 മിനിറ്റ് കൂടി സ്വസ്ഥമായി ഉറക്കം കിട്ടി .ഭൂമി തൊട്ട ജീവിതം വീണ്ടെടുത്തു. നടത്തം, സംഭാഷണം സാമൂഹ്യ ജീവിതം തുടങ്ങിയവയൊക്കെ തിരിച്ചു വന്നു. പക്ഷെ ഗവേഷണത്തിൽ സഹകരിച്ചവരിൽ 25 ശതമാനത്തിന് രണ്ടാഴ്ച പോലും പൂർത്തിയാക്കാനായില്ല. അതുകൊണ്ട് ഗവേഷണ ഫലത്തിനൊപ്പം ഒരു ഭേദഗതിയുണ്ട്. മുഴവൻ സമയവും ഒഴിവാക്കണ്ട .24 മണിക്കൂറിനിടെ ബ്രേക്കുകൾ എടുക്കാനെങ്കിലും ശീലിക്കുക.

Comments