തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറും. തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.
അതിനിടെ, ഇടുക്കിയില്‍ മഴ മുന്നറിയിപ്പ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളും മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം. മണ്ണിടിഞ്ഞും മരം വീണുമുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു. മഴ മുന്നറിയിപ്പ് നീങ്ങും വരെ തൊഴിലുറപ്പ്, തോട്ടം മേഖല ഉള്‍പ്പെടെയുള്ള പുറംജോലികളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
മഴ കനത്തതോടെ ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
DeToor reflective wanderings…