Thursday , June 26 2025, 4:33 pm

എം.ഡി.എം.എയെന്ന് പറഞ്ഞ് ഡാന്‍സാഫ് പിടികൂടിയത് കല്‍ക്കണ്ടം; അഞ്ച് മാസത്തിന് ശേഷം മോചനം

കോഴിക്കോട്: എം.ഡി.എം.എയെന്ന് പറഞ്ഞ് കോഴിക്കോട് ഡാന്‍സാഫ് സംഘം പിടികൂടിയത് കല്‍ക്കണ്ടം. അഞ്ച് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ ജയില്‍ മോചിതരായത്. കാസര്‍കോട് സ്വദേശി ബിജുവിനും കണ്ണൂര്‍ സ്വദേശി മണികണ്ഠനുമാണ് വൈകി നീതി ലഭിച്ചത്.

രാസ പരിശോധന ഫലം വന്നതിന് പിന്നാലെയാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്. വെറുതെ വിട്ടെങ്കിലും ജോലിയില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടെന്നും ബിജു പറഞ്ഞു. ജോലിയുടെ ആവശ്യത്തിനായുള്ള യാത്രക്കിടെയാണ് അഞ്ച് മാസം മുമ്പ് ഇരുവരെയും ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. കല്‍ക്കണ്ടമാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്ന് ബിജു പറഞ്ഞു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിച്ച് കൊടുക്കലാണ് തന്റെ പണിയെന്ന തരത്തില്‍ പത്രവാര്‍ത്തയടക്കം വന്നെന്നും ബിജു ചൂണ്ടിക്കാട്ടി.

Comments