Friday , June 27 2025, 3:26 am

‘കണ്ണൂരില്‍ പിതാവിന്റെ മര്‍ദനമേറ്റ എട്ട് വയസുകാരിക്ക് സംരക്ഷണം നല്‍കും’; മന്ത്രി വീണ ജോര്‍ജ്

കണ്ണൂര്‍: കണ്ണൂരില്‍ പിതാവ് ഉപദ്രവിച്ച എട്ടുവയസുകാരിക്ക് തുടര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ശിശു വനിതാ വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വിഡിയോക്കായി ചിത്രീകരിച്ചതാണെന്നാണ് കുട്ടി പൊലീസിന് നേരത്തെ മൊഴി നല്‍കിയത്. അമ്മ തിരികെ വരാനായാണ് വിഡിയോ ചിത്രീകരിച്ചതെന്നും മകള്‍ പറഞ്ഞു.
മലങ്കടവ് സ്വദേശിയായ മാമച്ചനെന്ന് വിളിക്കുന്ന ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ അസഭ്യം പറഞ്ഞ് കൊണ്ട് ഇയാള്‍ മര്‍ദിക്കുന്നതും കുട്ടി പേടിച്ച് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

 

Comments