കല്‍പറ്റ: വയനാട് വൈത്തിരി ട്രിപ്പിള്‍ സിക്സ് ഫുട്ബോള്‍ ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 4.80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. താമരശേരി രാരോത്ത് വി.സി.സായൂജിനെയാണ്(33) അറസ്റ്റ് ചെയ്തത്. വൈത്തിരി പൊലീസ് ഇന്‍സ്പെക്ടര്‍ സി.ആര്‍.അനില്‍കുമാര്‍, എസ്.ഐ എം. സൗജല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്ള മുബാറക്, സി.പി.ഒമാരായ അനൂപ് വേലായുധന്‍, എം.സന്തോഷ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം ചുണ്ടേല്‍ വെള്ളംകൊല്ലിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ഉപയോഗത്തിനും വില്‍പനയ്ക്കും സായൂജ് മയക്കുമരുന്ന് കൈവശം വയ്ക്കുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ലബ് അംഗങ്ങളുടെ പിന്തുണയോടെ അന്വേഷണം നടത്തിയത്. 2023 നവംബറില്‍ താമരശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസില്‍ പ്രതിയാണ് സായൂജ്.
Comments
DeToor reflective wanderings…