Saturday , October 4 2025, 12:06 pm

വയനാട് കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ കൊന്നു

പുല്‍പള്ളി: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ നാല് വയസുള്ള ആടിനെയാണ് പുലി കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു സമീപം കൂട്ടില്‍നിന്നാണ് പുലി ആടിനെ പിടിച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ ആടിന്റെ രണ്ട് കുഞ്ഞുങ്ങളെ പുലി പിടിച്ചിരുന്നു. വനസേനാംഗങ്ങള്‍ രാവിലെ സ്ഥലത്ത് നിരീക്ഷണം നടത്തി.

ജനവാസമേഖലയില്‍ ഭീതി പരത്തുന്ന പുലിയെ പിടിക്കാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് പുലി എത്തിയില്ല. കബനിഗിരിയില്‍ നിരീക്ഷണത്തിന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല.

Comments