ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്കിനെയാണ് മിനി സ്‌ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതത്തിന് മുന്നേയാണ് ഇവനെത്തുന്നത്. കിടപ്പിലാവാന്‍ മണിക്കൂറുകളോ മാസങ്ങളോ അതല്ലെങ്കില്‍ ആഴ്ചകളേ വേണ്ടി വരുള്ളൂ. പെട്ടെന്നുള്ള തലവേദന, ശരീരത്തിന്റെ ഒരു ഭാഗം മരവിക്കുക, നടക്കുമ്പോള്‍ വേച്ചു പോവുക, ഭക്ഷണം ഇറക്കാനുള്ള പ്രയാസം ഇവയാണ് രോഗ ലക്ഷണങ്ങള്‍.
ഇവ കണ്ടു തുടങ്ങിയാല്‍ നിര്‍ബന്ധമായും മിനി സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് അടിയന്തിരമായി ആശുപത്രിയിലെത്തണം. അത് മാത്രമാണ് പരിഹാരം. പക്ഷാഘാതം അതിജീവിച്ചാലും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അവശേഷിക്കും. മൂത്രനാളത്തില്‍ അണുബാധ, തോള്‍ വേദന, ഉറക്കക്കുറവ്, വിഷാദം, നടക്കാനും ഭക്ഷണം കഴിക്കാനുമുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഏറിയും കുറഞ്ഞും തുടരും.
Comments
DeToor reflective wanderings…