തിരുവനന്തപുരം: ദേശീയപാതയലിലെ വിള്ളലില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രണ്ടംഘ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര നടപടി. തുടര്‍ കരാറുകളില്‍ കമ്പനിക്ക് പങ്കെടുക്കാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ദേശീയപാത നിര്‍മാണത്തില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈവേ എഞ്ചിനിയറിങ് എന്ന കമ്പനിക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
.
നടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസിങ്ങളിലായി സംസ്ഥാനത്തെ വിവധ ഇടങ്ങളിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതിനെതിരെ നാട്ടുകാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
DeToor reflective wanderings…