അടുത്തിടെ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിലധികം കളക്ഷനാണ് നേടിയത്. മേയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
വലിയ പ്രമോഷനോ മറ്റ് കോലാഹലങ്ങളോ ഇല്ലാതെ നിശബ്ദമായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം ഒ.ടി.ടിയില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.
ജിയോഹോട്ട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മെയ് 31ന് ജിയോഹോട്ട്സ്റ്റാറില്‍ ടൂറിസ്റ്റ് ഫാമിലി സ്ട്രീമിങ് ആരംഭിക്കും.
മില്യണ്‍ ഡോളര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാന്, മിഥുന് ജയ്ശങ്കര്, കമലേഷ് ജഗന്, രമേശ് തിലക്, ഇളങ്കോ കുമാരവേല്‍, എം.എസ് ഭാസ്കര്‍, കമലേഷ് ജെഗന്‍, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കന്‍ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.
ടൂറിസ്റ്റ് ഫാമിലി തിയേറ്ററില്‍ ഹിറ്റായി മാറിയതിന് പിന്നാലെ സംവിധായകന് രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമായണിതെന്നാണ് രാജമൗലി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.