Saturday , October 4 2025, 8:42 am

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കും

കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍എടക്കല്‍ ഗുഹ, കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ലാട് വിനോദ സഞ്ചാരന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Comments