കോഴിക്കോട്: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടന്നത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയ 9 കടകൾ പൂട്ടിക്കുകയും 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തു.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് കൂള്‍ബാര്‍, കുന്നമംഗലത്തെ ഇത്താത്താസ്, ചെറൂപ്പയിലെ അല്‍ റാസി, പൂവ്വാട്ടുപറമ്പിലെ എംസി ഹോട്ടല്‍ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നഗരങ്ങളിൽ പരിശോധന നടത്തിയത്. 12 കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെനനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
DeToor reflective wanderings…