മുന്നിൽ വയർലെസ് ക്യാമറകൾ . ദൃശ്യങ്ങൾ പിന്നിലെ വീഡിയോവോളിൽ .പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ഇനി കാഴ്ച മറയില്ല. ഇരട്ട ലൈൻ റോഡുകളിൽ മുന്നിൽ ഓടുന്ന ട്രക്കുകൾ ഉണ്ടാക്കുന്ന കാഴ്ച തടസ്സങ്ങൾ ഒഴിവാക്കാനാണ് സാംസങ് പരീക്ഷണം . അശ്രദ്ധമായ ഓവർ ടേക്കിങ്ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഇതോടെ പരിഹാരമാവും. 2015 ൽ സാംസങ് വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പിലാണ് അർജൻ്റീനയിൽ റോഡ് പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. പിന്നിലെ വീഡിയോ വോളിൽ നാല് എൽ സി ഡി സ്ക്രീനുകളാണുണ്ടാവുക .
Comments