കല്‍പറ്റ: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിനെ പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരിച്ചു.
ഓര്‍മകളുടെ പിറവി എന്ന പേരില്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം പി.ടി.സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എച്ച്.പരിപ്രിയ, എന്‍.കെ.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. എം.ദേവകുമാര്‍ സ്വാഗതവും ഇ.എ.രാജപ്പന്‍ നന്ദിയും പറഞ്ഞു.
Comments
DeToor reflective wanderings…