Saturday , October 4 2025, 3:34 pm

വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടി: വയനാട് പിലാക്കാവിനു സമീപം വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി. ഊന്നുകല്ലിങ്കല്‍ കുമാരന്റെ ഭാര്യ ലീലയെയാണ്(77)മണിയന്‍കുന്ന് വനമേഖലയില്‍ ഇന്നു രാവിലെ ഒമ്പതരയോടെ വനസേനാംഗങ്ങള്‍ കണ്ടെത്തിയത്. 12ന് വൈകുന്നേരം നാലോടെയാണ് ലീലയെ വീട്ടില്‍നിന്നു കാണാതായത്. 200 മീറ്ററോളം അകലെയുള്ള ഇഞ്ചിത്തോട്ടത്തില്‍ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. തിരികെ എത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും വനപാലകരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വനം വകുപ്പ് സ്ഥാപിച്ച രണ്ട് ക്യാമറകളില്‍ ലീല കാട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഫലം ചെയ്തത്. ഓര്‍മക്കുറവുള്ള ലീലയെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെരച്ചിലില്‍ വനം, പോലീസ് സേനാംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കാളികളായിരുന്നു.

Comments