Friday , June 27 2025, 2:29 am

കര്‍ഷക കടാശ്വാസം: 1.99 കോടി വിതരണം ചെയ്യുന്നതിന് അനുമതി

കല്‍പറ്റ: വിവിധ ജില്ലകളിലെ കര്‍ഷകരുടെ വ്യക്തിഗത അപേക്ഷകളില്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളില്‍ ശിപാര്‍ശ ചെയ്ത തുക വിതരണം ചെയ്യുന്നതിന് കൃഷി ഡയറക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് അഞ്ച് ജില്ലകളിലെ
സഹകരണ ബാങ്കുകള്‍ക്ക് ബജറ്റ് അലോക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം മുഖേന(ബി.എ.എം.എസ്) 1,99,82,226 രൂപ ലഭിക്കും. ഇടുക്കി-29,06,141 രൂപ, തൃശൂര്‍-76,30,275, വയനാട്-28,50,610, തിരുവനന്തപുരം-48,67,700, മലപ്പുറം-16,60,000 എന്നിങ്ങനെയാണ് തുക നല്‍കുക.
സഹകരണ രജിസ്ട്രാര്‍ ഓഫീസിലെ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍ക്കാണ് തുക ബില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജിംഗ് സിസ്റ്റം(ബി.ഐ.എം.എസ്)മുഖേന പിന്‍വലിച്ച് ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ക്ക് വിതരണം ചെയ്യേണ്ട ചുമതല. തുക വിതരണത്തിനുശേഷം കൃഷി ഡയറക്ടര്‍ സര്‍ക്കാരിന് വിനിയോഗ സര്‍ട്ടിഫിക്കറ്റ്ലഭ്യമാക്കണം

Comments