ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്ക്കുക. ഈ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ റദ്ദാക്കിയിട്ടുണ്ട്. ആകെ 430 വിമാനസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വടക്ക് പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണമായും ഒഴിവാക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങള്‍ കൂടി അടച്ചിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.
Comments
DeToor reflective wanderings…