Friday , June 27 2025, 1:26 am

സ്വതന്ത്ര ചലച്ചിത്രമേള നാളെമുതല്‍

കോഴിക്കോട്: സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഇന്‍ഡിപെന്‍ഡന്‍സ് ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള ഏഴാമത് എഡിഷന്‍ ശ്രീലങ്കന്‍ സംവിധായക നദി വാസലമുദലി ആരാച്ചി നാളെ ഉദ്ഘാടനംചെയ്യും.
14 മലയാള സിനിമകള്‍ 12 ഇന്ത്യന്‍ സിനിമകള്‍ 5 ലോക സിനിമകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. നദി വാസലമുദലി ആരാച്ചി സംവിധാനം ചെയ്ത ശ്രീലങ്കന്‍ സിനിമയായ’പാന്‍ട്രം’ ആണ് ഉദ്ഘാടനചിത്രം.
നിധി സക്‌സേന സംവിധാനം ചെയ്ത ഹിന്ദിചിത്രം ‘സാഡ് ലെറ്റേഴ്‌സ് ഓഫ് ആന്‍ ഇമേജിനറി വുമണാണ്’സമാപനചിത്രം. 9 മുതല്‍ 13 വരെ ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയം തിയേറ്ററില്‍ ആണ്ഫെസ്റ്റിവല്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ്പ്രദര്‍ശനം.

 

Comments