Friday , June 27 2025, 1:42 am

സംസ്ഥാനത്ത് ഇന്ന് മോക് ഡ്രിൽ: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

കോഴിക്കോട് : ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്ത് ഇന്ന് മോക്ഡ്രിൽ നടത്തും. 14 ജില്ലകളിലേയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വൈകുന്നേരം നാലു മണി മുതലാകും മോക്ഡ്രിൽ നടത്തുക. സിവിൽ ഡിഫൻസ് മോക്ഡ്രില്ലുകൾ നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസർക്കാരിൻറെ നിർദ്ദേശം. വ്യോമക്രമണം ഉണ്ടായാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനാണ് മോക്ഡ്രിൽ നടത്തുന്നത്. ആക്രമണം ഉണ്ടാകുമ്പോൾ സ്വരക്ഷക്കായി എന്തൊക്കെ ചെയ്യണം എന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കും. പൊതുജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറുക എന്നതാണ് സർക്കാരിൻറെ നിർദ്ദേശം. നിരന്തര സംഘർഷഭൂമികളിൽ സാധാരണയായി ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ് ചെയ്യാറ്. എന്നാൽ ബങ്കറുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ വലിയ കെട്ടിടങ്ങളുടെ മുകളിൽ നിൽക്കാതെ പാർക്കിംഗ്, ബേസ്‌മെന്റുകൾ എന്നിവിടങ്ങളിലേക്ക് മാറി സുരക്ഷിതത്വം ഉറപ്പിക്കാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. പാർക്ക് പോലെയുള്ള പൊതുസ്ഥലങ്ങളിൽ നിൽക്കരുതെന്നും നിർദ്ദേശമുണ്ട്.

മോക്ഡ്രില്ലിന്റെ ഭാഗമായി ആശുപത്രികളും ആംബുലൻസുകളും സജ്ജമാക്കും. ജില്ലാ കലക്ടർമാരും ജില്ലാ ഫയർ ഓഫീസർമാരും ആണ് മോക്ഡ്രില്ലിന് നേതൃത്വം നൽകുക. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള ആദ്യത്തെ പരിപാടിയാകും നാളെ നടക്കുക. മോട്ടറിൽ നടത്തുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ഡോക്ടർ എ ജയ തിലകിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതല യോഗം നടന്നിരുന്നു

Comments