നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ആദ്യത്തെ കണ്‍വെന്‍ഷന്‍ ചുങ്കത്തറയില്‍ ഇന്നലെ നടന്നു.
ബൂത്ത് കണ്‍വീനര്‍, ചെയര്‍മാന്‍മാര്‍, പഞ്ചായത്തുതല ഭാരവാഹികള്‍ തുടങ്ങിയവരാണ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. ഇന്ന് എടക്കര, വഴിക്കടവ്, പോത്തുകല്ല് 30ന് മൂത്തേടം, കരുളായി, മേയ് ഒന്നിന് അമരമ്പലം, നിലമ്പൂര്‍ എന്നിവിടങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്‍ഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 30ന് നിലമ്പൂരില്‍ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവര്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയിട്ടുള്ള ഏരിയാ കമ്മിറ്റി അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പഞ്ചായത്ത്, ബൂത്തുതല കണ്‍വെന്‍ഷനുകള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും.അതേസമയം, എന്‍ഡിഎ മുന്നണി ഇതുവരെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നിട്ടില്ല. പ്രഖ്യാപനം വന്നാലുടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് എന്‍ഡിഎ നീക്കം. മല്‍സര രംഗത്തുണ്ടാവില്ലെന്ന തരത്തിലുള്ള പ്രചാരണം നേതാക്കള്‍ തള്ളി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
Comments
DeToor reflective wanderings…