Saturday , October 4 2025, 10:19 am

മനോജ്‌ ഏബ്രഹാമിന്‌ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം

തിരുവനനന്തപുരം: എ.ഡി. ജി.പി. മനോജ്‌ ഏബ്രഹാമിന്‌ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 30-ന്‌ കെ. പത്മകുമാര്‍ വിരമിക്കുന്നതോടെയാണ്‌ മനോജ്‌ ഏബ്രഹാമിന്റെ സ്‌ഥാനക്കയറ്റം നിലവില്‍ വരിക. ഇതോടെ അദ്ദേഹത്തെ അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ ആയി നിയമിക്കുമെന്നും ഉത്തരവിലുണ്ട്‌.

1994 ബാച്ച്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ മനോജ്‌ ഏബ്രഹാം നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയാണ്‌. എം.ആര്‍. അജിത്‌കുമാറിനെതിരേ ആരോപണം ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തെ മാറ്റി പകരം മനോജ്‌ എബ്രഹാമിനെ സര്‍ക്കാര്‍ നിയമിച്ചത്‌. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഏഴുവര്‍ഷത്തോളം അദ്ദേഹം സിറ്റി പോലീസ്‌ കമ്മിഷണറുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌. സൈബര്‍ഡോമിന്റെ എമിരിറ്റസ്‌ തലവനുമാണ്‌ അദ്ദേഹം.

Comments