Saturday , April 19 2025

ഒരു ഗ്രാമത്തിന് മുഴുവൻ പാദരക്ഷ

ഗ്രാമീണ മേഖലകളിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.സന്ദർശനത്തിനിടെ കണ്ടത് നഗ്‌നപാദരായ ഗ്രാമവാസികളെ.ഇതിൽ വളരെയധികം വികാരഭരിതനായ ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ഗ്രാമം സന്ദർശിച്ച ജനസേനാ നേതാവ് ഗ്രാമവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കിയതിനുപിന്നാലെ ഇവർക്കെല്ലാം ധരിക്കാൻ പാദരക്ഷകൾ അയച്ചുനൽകി.ഏകദേശം 350 താമസക്കാരൻ ഇവിടെയുണ്ടായിരുന്നത്. ഉടൻതന്നെ അദ്ദേഹം തന്റെ ഓഫീസ് ജീവനക്കാരെ അവരിൽ ഓരോരുത്തർക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്യുകയായിരുന്നു.“ഞങ്ങളുടെ പവൻ സാർ വന്ന് ഞങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു,” ഒരു ഗ്രാമീണൻ വികാരഭരിതമായ ശബ്ദത്തോടെ പറഞ്ഞു. മറ്റൊരു നേതാവും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും, ഗ്രാമം സന്ദർശിച്ച് ബുദ്ധിമുട്ടുകൾ പരിഹരിച്ചതിന് ഉപമുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.

Comments
error: Content is protected !!