തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂരില്‍ താമസിക്കുന്ന മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും സ്വര്‍ണവും മോഷണം പോയത് അറിയുന്നത്. മുന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്.
സഹോദരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കുടുംബം രാത്രി കഴിഞ്ഞിരുന്നത്. ഇവയെല്ലാം അറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments