Tuesday , March 3 2026, 9:13 pm

കോട്ടയത്ത് അന്തർസംസ്ഥാന വാഹന പരിശോധനയിൽ 72 ലക്ഷം കള്ളപ്പണം പിടികൂടി

കോട്ടയം: കോട്ടയത്ത് അന്തർ സംസ്ഥാന വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി. എക്സൈസ് പരിശോധനക്കിടെ ആന്ധ്ര സ്വദേശികളിൽ നിന്നും 72 ലക്ഷം രൂപയാണ് പിടികൂടിയത്. പ്രതികളെ ആദായ നികുതി വകുപ്പിന് കൈമാറി.രാജൻ പേട്ട ഷഹർഷാവാലി (25 ), ഷേക്ക് ജാഫർവാലി (59) എന്നിവരാണ് പിടിയിലായത് .

       ബംഗളൂരുവില്‍ നിന്നും പത്താനാപുരത്തേക്ക് പോകുന്ന അന്തര്‍ സംസ്ഥാന ബസിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിനുള്ളിലുമാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണത്തിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

 

Comments