Saturday , October 4 2025, 5:14 am

കാസർഗോഡ് നിയന്ത്രണം വിട്ട് ബസ്, കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി 6 മരണം

കാസര്‍ഗോഡ് : കാസർഗോഡ് – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ 6 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ ഉൾപ്പെടെ 3 സ്ത്രീകളും മരിച്ചതായാണ് വിവരം.

Comments