Saturday , August 2 2025, 9:18 pm

കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ രണ്ടുകാലുകളും അറ്റു. അപകടകരമാം വിധം യാത്രചെയ്ത ബാംഗ്ലൂര്‍ സ്വദേശിയായ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്.

ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഷനില്‍ ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ പരിക്കായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Comments