Thursday , July 31 2025, 9:21 pm

അട്ടപ്പാടിയില്‍ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി: പശുവിനെ മേയ്ക്കാന്‍ പോയ 40 കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

പശുവിനെ മേയ്ക്കാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ വെള്ളിങ്കിരി വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയില്‍ വെള്ളിങ്കിരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ് മല്ലന്‍ എന്ന ആദിവാസി യുവാവിവും കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Comments