തിരുവനന്തപുരം: ആർഎസ്എസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്തത് കേരളത്തിലെ നാല് വൈസ് ചാൻസിലർമാർ. കേരള വി.സി ഡോ.മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വി.സി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വി.സി ഡോ.കെ കെ സാജു, കുഫോസ് വി.സി ഡോ. എ ബിജു കുമാർ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര അർലേഖറും സെമിനാറിൽ പങ്കെടുത്തിരുന്നു.
ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്. എറണാകുളം ഇടപ്പള്ളിയിലെ അമൃത വിദ്യാ പീഠത്തിൽ 4 ദിവസങ്ങളിലായാണ് വിദ്യാഭ്യാസ സമ്മേളനം നടക്കുന്നത്. ആർഎസ്എസിന്റെ പരിപാടിയിൽ സർവകലാശാല വിസിമാർ പങ്കെടുത്തതിൽ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.
Comments