Thursday , July 31 2025, 3:25 pm

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

തൃശൂര്‍: സംസ്ഥാന പാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം 6.45ഓടെ വാഴക്കോട്- പ്ലാഴി സംസ്ഥാന പാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. ഡ്രൈവറുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.

തൃശൂര്‍-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമല-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഇറക്കത്തില്‍ വച്ചുള്ള അപകടമായതും ബസുകള്‍ വേഗതയിലായിരുന്നതും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കായി കാരണമായതായി ദൃസാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ്, ചേലക്കര ഗവ. താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സ്വകാര്യ ബസിന്റെ ഡ്രൈവറും ചികിത്സയിലുണ്ട്.

Comments