Saturday , October 4 2025, 3:30 am

മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: വണ്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിനാണ് രോഗബാധ. ഇതില്‍ 7 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments