ബംഗളൂരു: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണ് മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവര്‍ ചികിത്സയിലാണ്.
സ്വന്തം കൃഷിത്തോട്ടത്തില്‍ കഴിഞ്ഞ ശനിയാഴ്ച ഇവര്‍ കീടനാശിനി തളിച്ചിരുന്നു. രണ്ട് ഏക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുമാണ് രമേഷ് കൃഷി ചെയ്തിരുന്നത്. ഇവിടെ നിന്ന് വിളവെടുത്ത പച്ചക്കറികളാണ് കുടുംബം കഴിച്ചത്. ഇന്നലെ പുലര്‍ച്ചയോടെ വയറുവേദനയും ഛര്‍ദ്ദിയം ഉണ്ടായതിനെ തുടര്‍ന്ന് കുടുംബത്തിലുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രമേഷിന്റേയും രണ്ടുമക്കളുടേയും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
Comments