തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. മേയ് മാസത്തില്‍ 273 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ വരെ നൂറില്‍ താഴെ മാത്രമായിരുന്നു രോഗബാധിതരുടെ എണ്ണം. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. ജില്ലയില്‍ 82 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം ഉണ്ടായതിനു പിന്നാലെയാണ് കേരളത്തിലും രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗപരിശോധന നടത്തുന്നത്. ഇനി മുതല്‍ ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളുമായി ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയെന്നും എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
DeToor reflective wanderings…