Saturday , October 4 2025, 6:36 am

പാവങ്ങാട് ഓടുന്ന ട്രെയിനില്‍ നിന്ന് 19കാരി താഴെവീണു; യാത്രക്കാര്‍ ചങ്ങല വലിച്ച് യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പാവങ്ങാട് സ്റ്റേഷനു സമീപം മംഗലാപുരം-കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ നിന്ന് വീണ് 19കാരിക്ക് പരിക്ക്. എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടം. അപകടമുണ്ടായ ഉടനെ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ട്രെയിന്‍ 21 മിനിറ്റോളം വൈകിയതിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

Comments