Saturday , October 4 2025, 3:26 am

അമീബിക് മസ്തിഷ്‌ക ജ്വരം: 13കാരന് കൂടി രോഗം സ്ഥിരീകരിച്ചു; ഇന്നലെ മരിച്ച രോഗിയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ചത് സമാന രോഗലക്ഷണങ്ങളോടെ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ 13കാരനു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുകുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രോഗബാധമൂലം 11 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം രോഗം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാന രോഗലക്ഷണങ്ങളോടെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പാട് കോട്ടയം സ്വദേശിയായ ശശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടലില്‍ ജോലിക്കാരായിരുന്നു. ഇതോടെ കോര്‍പറേഷന്‍ അധികൃതരെത്തി ഹോട്ടല്‍ പൂട്ടിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ കിണറിലെ വെള്ളത്തിന്റെ സാമ്പിള്‍ ഉള്‍പ്പെടെയുള്ളവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Comments