Saturday , October 4 2025, 3:30 am

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് 13കാരന് ദാരുണാന്ത്യം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരിലുണ്ടായ വാഹനാപകടത്തില്‍ 13കാരന് ദാരുണാന്ത്യം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇസാന്‍ (13) ആണ് മരിച്ചത്.

മരിച്ച ഇസാന്‍

കുട്ടിയുടെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ദേശീയപാതയില്‍ ആറുവരിപ്പാതയില്‍ നിര്‍ത്തിയിട്ട മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയിലാണ് കാര്‍ ഇടിച്ചുകയറിയത്. ശേഷം സമീപത്തെ ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

Comments