Friday , February 13 2026, 4:31 am

Tag Archives: youth protest

ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം: മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പോലീസിൻ്റെ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി. എറണാകുളത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് സൽമാനാണ് പരാതി നൽകിയത്. ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പരാതി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി  വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാരെ പിരിച്ചുവിടാനായി  ജലപീരങ്കിയാണ് പോലീസ് പ്രധാനമായും …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: സമരങ്ങള്‍ക്കിടെ പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരമുഖങ്ങളില്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ ആശങ്ക. ജലപീരങ്കികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുണ്ടാകുമ്പോള്‍ ജലപീരങ്കി പ്രയോഗിക്കല്‍ പതിവാണ്. പോലീസ് ക്യാംപുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് സാധാരണയായി ജലപീരങ്കിയില്‍ വെള്ളം നിറയ്ക്കുന്നത്. ഇത്തരം ജലസ്രോതസ്സുകള്‍ രോഗാണുക്കള്‍ ഇല്ലാത്ത ഇടങ്ങളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ശക്തമായി വെള്ളം …

Read More »

സാമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചിട്ടും ശമിക്കാതെ ജെന്‍ സി പ്രക്ഷോഭം; മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിട്ടു

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങളിലേര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചിട്ടും അയവില്ലാതെ നേപ്പാളിലെ ജന്‍ സി പ്രക്ഷോഭം. പ്രധാനമന്ത്രി രാജി വയ്ക്കും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രക്ഷോഭകര്‍. പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിടുകയും വ്യാപകമായ നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് പ്രാഥമിക കണക്കുകള്‍. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സാമൂഹിക മാധ്യമ നിയന്ത്രണം പിന്‍വലിച്ചത്. മുന്‍ പ്രധാനമന്ത്രി പുഷ്പ …

Read More »