Tuesday , December 16 2025, 7:41 pm

Tag Archives: Voters list

വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്താന്‍ ഇ സൈന്‍ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലും ആപ്പും ഉപയോഗിച്ച് പേര് തിരുത്തലുകള്‍ വരുത്താന്‍ ഇനി ‘ഇ സൈന്‍’ നിര്‍ബന്ധം. പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇനിമുതല്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ കാണിക്കുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും …

Read More »

മലപ്പുറത്ത് അംഗനവാടി കെട്ടിടത്തിലും മൂന്ന് വോട്ട്; ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

മലപ്പുറം: നഗരസഭയിലെ വോട്ടര്‍പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. മുഹമ്മദ് അയ്മന്‍, നസീര്‍ , റഹീമ എന്നിവരെയാണ് അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. 18 വയസ്സ് തികയാത്ത ആളുകളെ തിരിച്ചറിയല്‍ രേഖയില്‍ കൃത്രിമം കാണിച്ച് സിപിഐഎം വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നാണ് യുഡിഎഫ് ആരോപണം. ഇവയുടെ തെളിവുകള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം നടത്തിയെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് …

Read More »

വോട്ട് കൊള്ള ആരോപണം തെറ്റ്; രാഹുല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചു: തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണം – തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന്റേയും ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്.ഐ.ആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. കമ്മിഷന്റെ തോളില്‍ തോക്കുവച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങളില്‍ …

Read More »

‘ഉന്നയിക്കലുമായി ചില വാനരന്മാര്‍ ഇറങ്ങിയിട്ടുണ്ട്’; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍’ വോട്ട് വിവാദത്തില്‍ സുരേഷ് ഗോപി

തൃശൂര്‍: വോട്ടര്‍ പട്ടിക അഴിമതി വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മന്ത്രിയായതിനാലാണ് വിവാദങ്ങളില്‍ മറുപടി പറയാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇന്ന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാം. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ …

Read More »

സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചുവെന്നും പരാതി തൃശ്ശൂര്‍ എസിപിക്ക് കൈമാറിയതായും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് …

Read More »

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ടവോട്ട്; തൃശൂരിലെ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊല്ലം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഇരുവര്‍ക്കും തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പര്‍ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സുഭാഷ് ഗോപിയുടേയും ഭാര്യയുടേയും പേര് …

Read More »

ഇടുക്കിയിലും ഇരട്ട വോട്ടെന്ന് കോണ്‍ഗ്രസ്; ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടെന്ന് ആരോപണം

ഇടുക്കി: തൃശൂരിന് പുറമെ ഇടുക്കിയിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ട് എന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതേ ആളുകള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്തമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സേനാപതി വേണു ആവശ്യപ്പട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 …

Read More »

വോട്ട് തിരിമറി: തൃശൂര്‍ പൂങ്കുന്നത്ത് ഫ്‌ളാറ്റുടമയുടെ വിലാസത്തില്‍ ചേര്‍ത്തത് 10 പേരെ

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലും വോട്ട് ക്രമക്കേട് നടന്നു എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെ തെളിവുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ഒന്നിന്റെ (ബൂത്ത് നമ്പര്‍ 30) വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്‌ളാറ്റ് വിലാസത്തില്‍ പത്തു വോട്ടുകളാണ് അവസാനഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്. പൂങ്കുന്നം ആശ്രമം ലെയിന്‍ ക്യാപിറ്റല്‍ വില്ലേജ് ഫ്‌ളാറ്റ് കോംപ്ലക്‌സില്‍ 4 …

Read More »

വോട്ടര്‍ പട്ടികയില്‍ നാളെ വരെ പേരുചേര്‍ക്കാം; അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട രീതി പരിചയപ്പെടാം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് ഏഴു വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും വിപുലമായ സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ …

Read More »

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം: തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്‌

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീഷന്‍ കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പേര് ചേര്‍ക്കാന്‍ 15 ദിവസം കൂടി അധികമായി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട …

Read More »