ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന്റേയും ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്.ഐ.ആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. കമ്മിഷന്റെ തോളില്‍ തോക്കുവച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങളില്‍ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കോഴിക്കോട് 70 വോട്ടര്‍മാര്‍ ‘താമസിച്ച’ കെട്ടിടം നിലവിലില്ല
കോഴിക്കോട്: കോര്‍പറേഷന്‍ 62ാം നമ്പര്‍ വെള്ളയില്‍ വാര്‍ഡിലെ 1629 എന്ന വീട്ടുനമ്പറില്‍, പ്രദേശത്തു നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു കെട്ടിടം കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1629 എന്ന നമ്പറില്‍ ഒരു വീട് നിലവിലുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ഇത്തരമൊരു കെട്ടിടം ഇപ്പോള്‍ പ്രദേശത്ത് ഇല്ല. മാസങ്ങള്‍ക്കു മുന്‍പ് പരിഷ്‌കരിച്ച കോര്‍പറേഷന്റെ നികുതി അസസ്‌മെന്റ് രേഖകളില്‍ ഈ നമ്പര്‍ ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടം നിലവിലില്ലെങ്കിലാണ് ഇത്തരത്തില്‍ നമ്പര്‍ ഒഴിവാക്കാറുള്ളത്. അതേസമയം, ഇല്ലാത്ത കെട്ടിട നമ്പറില്‍ എഴുപതിലേറെ …
Read More »വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമില്ലാതെ സുരേഷ് ഗോപി തൃശ്ശൂരില്‍
തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപി വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി പ്രതികരിച്ചില്ല. ഒടുക്കം ഇത്രയും സഹായിച്ചതിന് നന്ദിയെന്ന് മാത്രം പരിഹാസരൂപേണ മറുപടി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. …
Read More »സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചുവെന്നും പരാതി തൃശ്ശൂര്‍ എസിപിക്ക് കൈമാറിയതായും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍ അടക്കമുള്ള നേതാക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് …
Read More »സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ടവോട്ട്; തൃശൂരിലെ ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തി. ഇരുവര്‍ക്കും തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പര്‍ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സുഭാഷ് ഗോപിയുടേയും ഭാര്യയുടേയും പേര് …
Read More »ഇടുക്കിയിലും ഇരട്ട വോട്ടെന്ന് കോണ്‍ഗ്രസ്; ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടെന്ന് ആരോപണം
ഇടുക്കി: തൃശൂരിന് പുറമെ ഇടുക്കിയിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ട് എന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതേ ആളുകള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്തമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സേനാപതി വേണു ആവശ്യപ്പട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 …
Read More »വോട്ട് തിരിമറി: തൃശൂര്‍ പൂങ്കുന്നത്ത് ഫ്‌ളാറ്റുടമയുടെ വിലാസത്തില്‍ ചേര്‍ത്തത് 10 പേരെ
തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലും വോട്ട് ക്രമക്കേട് നടന്നു എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെ തെളിവുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ഒന്നിന്റെ (ബൂത്ത് നമ്പര്‍ 30) വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്‌ളാറ്റ് വിലാസത്തില്‍ പത്തു വോട്ടുകളാണ് അവസാനഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്. പൂങ്കുന്നം ആശ്രമം ലെയിന്‍ ക്യാപിറ്റല്‍ വില്ലേജ് ഫ്‌ളാറ്റ് കോംപ്ലക്‌സില്‍ 4 …
Read More »
DeToor reflective wanderings…