Monday , November 10 2025, 12:33 am

Tag Archives: vigilance

സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്: കൈക്കൂലി വാങ്ങിയ 2 ലക്ഷത്തിലധികം രൂപ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ വ്യാപക റെയ്ഡ്. അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ 2,12,500 രൂപ കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണത്തിലേറെയും കൈപ്പറ്റിയിരിക്കുന്നത്. വിവിധ ഓഫീസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 28,164 രൂപയും 25 കുപ്പി മദ്യവും കണ്ടെത്തി. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പത്താനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ …

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിൽ; അപകടത്തിൽപ്പെട്ട വാഹനം തിരികെ കിട്ടാൻ 10000 രൂപ ആവശ്യപ്പെട്ടു

മരട്: അപകടത്തിൽപ്പെട്ട വാഹനം തിരിച്ചു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട എസ്ഐ വിജിലൻസ് പിടിയിൽ.എറണാകുളം, മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ ഗോപകുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈറ്റിലയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട ലോറി തിരിച്ചു നൽകാൻ 10000 രൂപയാണ് ഗോപകുമാർ ഉടമയിൽ നിന്നും ആവശ്യപ്പെട്ടത്. 5000 രൂപ നൽകാമെന്ന് ഉടമ അറിയിച്ചെങ്കിലും എസ്. ഐ വഴങ്ങിയില്ല. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. രണ്ടുദിവസമായി എസ്ഐ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് …

Read More »

അനധികൃത സ്വത്ത് സമ്പാദനക്കേസ്: എംആര്‍ അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് അപൂര്‍ണമാണെന്നു കണ്ടെത്തി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു. നാഗരാജു നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ്് വിജിലന്‍സ് നേരത്തേ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി …

Read More »

കൈക്കൂലി: കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി വാങ്ങാന്‍ കാറിലെത്തിയ കോര്‍പറേഷന്‍ ബില്‍ഡിങ് ഓഫിസര്‍ നടുറോഡില്‍ വിജിലന്‍സിന്റെ പിടിയില്‍. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥ കണിയാമ്പുഴ ഭവന്‍സ് റോഡ് അസറ്റ് ഹോംസ് 2എഫ് 90ല്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി എ.സ്വപ്‌നയാണു 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5നു വൈറ്റില പൊന്നുരുന്നി പാലത്തിനു സമീപമാണു സംഭവം. വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണു സ്വപ്‌ന. …

Read More »