കാസര്‍ഗോഡ്: ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്ക് വീണു. അപകടത്തില്‍ നിന്നും കാറില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. താനീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലെ വീരമലക്കുന്നാണ് ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണത്. മണ്ണും കല്ലും പാതയിലേക്ക് വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇതിനു മുന്‍പ് പലവട്ടം വീരമലക്കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയിരുന്നു. മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തേ ഈ പ്രദേശത്തെ …
Read More »
DeToor reflective wanderings…