പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എം.എല്‍.എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പി.ജെ. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് …
Read More »‘കണ്ണൂരില്‍ പിതാവിന്റെ മര്‍ദനമേറ്റ എട്ട് വയസുകാരിക്ക് സംരക്ഷണം നല്‍കും’; മന്ത്രി വീണ ജോര്‍ജ്
കണ്ണൂര്‍: കണ്ണൂരില്‍ പിതാവ് ഉപദ്രവിച്ച എട്ടുവയസുകാരിക്ക് തുടര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ശിശു വനിതാ വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പിതാവിനെ പൊലീസ് …
Read More »